Posted On
date_range Updated On
date_range വീട്ടമ്മയെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ
കയ്പമംഗലം: പെരിഞ്ഞനത്ത് വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം സമിതി റോഡ് കിഴക്കേ വളപ്പിൽ മനോജിനെയാണ് (38) കയ്പമംഗലം എസ്.ഐ കെ.എസ്. സുബീഷ് മോനും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 22നാണ് തനിച്ച് താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. തുടർന്ന് ഒളിവിൽ പോയ പ്രതിയെ ഞായറാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു. ജില്ലയിൽ വിവിധ സ്റ്റേഷനുകളിൽ സമാനമായ നിരവധി കേസുകൾ പ്രതിക്കെതിരെയുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സീനിയർ സിവിൽ പൊലീസ് ഓഫിസർ വി.എൻ. പ്രശാന്ത് കുമാർ, സി.പി.ഒ ഗിൽബർട്ട് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.