മുഹമ്മദ്
താരീഖ്
തിരുവനന്തപുരം: ലക്ഷങ്ങൾ വിലയുള്ള ആഡംബര ബൈക്ക് മോഷണം നടത്തിയയാളെ പിടികൂടി. കൊല്ലം ജവഹർ ജങ്ഷൻ സജീർ മൻസിലിൽ ബ്ലാക്കി എന്ന മുഹമ്മദ് താരീഖിനെയാണ് (24) തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്.
പതിനൊന്നാം തീയതിയാണ് പൗണ്ട്കടവ് വി.എസ്.എസ്.സി റോഡിൽ സൂര്യ ടവർ കോമ്പൗണ്ടിൽ നിന്ന് തമിഴ്നാട് സ്വദേശിയുടെ രണ്ടുലക്ഷത്തോളം വിലയുള്ള യമഹ ആർ -15 ഇനത്തിൽപ്പെട്ട ബൈക്ക് മോഷണം പോയത്. പരാതി ലഭിച്ചതിനെ തുടർന്ന് രണ്ടാഴ്ച നീണ്ട ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതി താരിഖിനെ തിരിച്ചറിഞ്ഞത്.
മോഷണശേഷം ഒളിവിൽ പോയ ഇയാളെ ആറ്റുകാൽ ഭാഗത്തുള്ള ഒളിസങ്കേതത്തിൽ നിന്നാണ് തുമ്പ എസ്.എച്ച്.ഒ ശിവകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ഇൻസമാം എം, എസ്.പി.ഒ മാരായ ബിനു ശ്രീദേവി, സുനിൽ സെബാസ്റ്റ്യൻ, സന്തോഷ് എന്നിവർ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.