പരപ്പനങ്ങാടി: പെട്രോൾ അടിക്കാൻ വന്ന യുവാവിനെ തലക്കടിച്ച് പരിക്കേൽപിച്ചയാൾ പിടിയിൽ. താനൂർ പുതിയ കടപ്പുറം സ്വദേശി എം. റാസിഖാണ് (31)അറസ്റ്റിലായത്.കഴിഞ്ഞദിവസം അഞ്ചപ്പുരയിലെ പമ്പിൽനിന്ന് പെട്രോൾ അടിക്കാൻ വന്ന പരപ്പനങ്ങാടി ഒട്ടുമ്മൽ സ്വദേശി അബ്ദുൽ മുനവിറിനെ റാസിഖ് ബിയർ ബോട്ടിൽ ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപിക്കുകയായിരുന്നു.
മുനവിറിനെ റാസിക്കിന്റെ കൂട്ടുകാർ ആദ്യം ഉപദ്രവിക്കുകയും പിന്നീട് മറ്റൊരു വണ്ടിയിൽ വന്ന റാസിക്ക് ബിയർ കുപ്പി കൊണ്ട് തലക്കടിക്കുകയുമായിരുന്നു. പരപ്പനങ്ങാടി പൊലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണമാണരംഭിച്ചതോടെ ഇയാൾ ചാവക്കാട് ഭാഗത്തേക്ക് മുങ്ങുകയായിരുന്നു.
സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ പരമേശ്വരനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ താനൂർ പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയതെന്ന് പരപ്പനങ്ങാടി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.