തൃശൂർ: ലുക്ക് ഔട്ട് നോട്ടീസ് കണ്ട് രഹസ്യവിവരം ലഭിച്ചതനുസരിച്ച് നടത്തിയ അന്വേഷണത്തിൽ മോഷണക്കേസ് പ്രതിയെയും സഹായിയെയും പിടികൂടി. ഒളരി പുതൂർക്കര ദേശത്ത് കണ്ടൻകുളത്ത് വീട്ടിൽ അനൂപ് (35), സഹായി ചിയ്യാരം സേവനാലയം പള്ളിക്കടുത്ത് കൊള്ളന്നൂർ വീട്ടിൽ ജെയ്സൺ (48) എന്നിവരെയാണ് നെടുപുഴ പൊലീസ് പിടികൂടിയത്.
നെടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് വന്ന ഒരാൾ സ്റ്റേഷനിൽ പതിച്ചിരുന്ന നോട്ടീസിൽ പരിചയമുള്ളവരുടെ ചിത്രം കണ്ടപ്പോൾ പൊലീസിനെ അറിയിക്കുകയായിരുന്നു. 2022 സെപ്റ്റംബർ 20നാണ് കേസിനാസ്പദമായ സംഭവം. മുണ്ടുപാലത്തിലുള്ള പട്രോൾ പമ്പിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിലെ ബാഗിൽ നിന്ന് 4100 രൂപയും വാഹനരേഖകളും മോഷ്ടിക്കുകയായിരുന്നു.
നെടുപുഴ ഇൻസ്പെക്ടർ ടി.ജി. ദിലീപിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. അന്വേഷണത്തിൽ പ്രതിയുടെയും കൂട്ടാളിയുടെയും ചിത്രം പൊലീസിന് ലഭിച്ചിരുന്നു. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ ആർ.യു. അരുൺ, സീനിയർ സിവിൽ പൊലീസ് ഓഫിസർ എ. ശുഭ, സിവിൽ പൊലീസ് ഓഫിസർ സി. ശ്രീജിത്ത് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.