സിദ്ദീഖ്
കുമ്പള: പ്രവാസി അബൂബക്കർ സിദ്ദീഖ് കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. ക്വട്ടേഷന്‍ സംഘാംഗമായ പൈവളിഗെ സ്വദേശി അബ്ദുല്‍ ഷിഹാബ് (29) ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.
സിദ്ദീഖിന്റെ ഭാര്യ, സഹോദരൻ, സഹോദരി മറ്റു കുടുംബാംഗങ്ങൾ സി.പി.എം പുത്തിഗെ ലോക്കൽ കമ്മിറ്റി അംഗം സന്തോഷ് കുമാർ എന്നിവർ ചേർന്ന് മുഖ്യമന്ത്രിയെ കണ്ട് നേരിട്ട് പരാതി നൽകിയിരുന്നു.
കഴിഞ്ഞ ദിവസം പ്രധാന പ്രതികളിൽ ഒരാളുടെ പിതാവ് മരണപ്പെട്ടതറിഞ്ഞു പ്രതിക്കായി വല വിരിച്ചെങ്കിലും പിതാവിനെ അവസാനമായി കാണാൻ പോലും പ്രതി വന്നിരുന്നില്ല.
എൻ.ഐ.എ, അല്ലെങ്കിൽ സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് സിദ്ദീഖിന്റെ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.