Posted On
date_range Updated On
date_range ആറു മാസത്തോളം പ്രായം വരുന്ന കുഞ്ഞിെൻറ മൃതദേഹം കണ്ടെത്തി
തിരുവല്ല : പുളിക്കിഴ് ജംഗ്ഷന് സമീപത്തെ ചതുപ്പ് നിലത്തോടെ ചേർന്ന് ആറു മാസത്തോളം പ്രായം വരുന്ന കുഞ്ഞിെൻറ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം രണ്ടു ദിവസത്തോളം പഴക്കം വരുമെന്ന് പോലീസ് പറഞ്ഞു. ദുർഗന്ധം വമിച്ചതോടെ ചതുപ്പിനോട് ചേർന്ന് ഉള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപന ഉടമ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ കാലുകൾ നായ കടിച്ചു കീറിയ നിലയിലാണ്. മൃതദേഹത്തിന് സമീപത്തു നിന്നും പ്ലാസ്റ്റിക് ചാക്കും കണ്ടെടുത്തിട്ടുണ്ട്. പുളിക്കീഴ് പോലീസ് സ്ഥലത്തെത്തി മേൽ നടപടി ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ നാളെ നടക്കുമെന്നും മൃതദേഹം ഇവിടെ എങ്ങനെ എത്തിയെന്ന് കാര്യത്തിൽ സ്ഥിരീകരണം ആയിട്ടില്ലെന്നും പോലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.