ബിനു
കട്ടപ്പന: അന്തർസംസ്ഥാന തൊഴിലാളിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഉപ്പുതറ കാക്കത്തോട് മേട്ടുംഭാഗം മുകളേൽ ബിനു ശ്രീധരനെയാണ് (40) ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തത്. പുല്ലുമേട്ടിലെ ഏലത്തോട്ടത്തിൽ പണിയെടുക്കുന്ന യുവതിയെ ബലാൽക്കാരമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ശനിയാഴ്ച രാവിലെ 11ഓടെയാണ് സംഭവം. മേസ്തിരിപ്പണിക്കാരനായ ബിനു ബൈക്കിൽ ജോലി സ്ഥലത്തേക്ക് പോകുംവഴി പുല്ലുമേട്ടിൽ ഇറങ്ങുകയും യുവതി താമസിക്കുന്ന വീട്ടിലെത്തി വെള്ളം ചോദിക്കുകയും ചെയ്തു.
വെള്ളം എടുക്കാൻ വീടിനുള്ളിലേക്ക് കയറിയ സമയം ബിനു പിന്നാലെയെത്തി യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. യുവതിയുടെ വസ്ത്രങ്ങൾ കീറുകയും ചെയ്തു. യുവതിയുടെ ബഹളംകേട്ട് സമീപത്ത് പണിയെടുത്തിരുന്ന തൊഴിലാളികൾ എത്തിയപ്പോൾ പ്രതി കടന്നുകളയുകയായിരുന്നു. യുവതി ഉപ്പുതറ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഉപ്പുതറ സി.ഐ ബാബുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.