കുട്ടികളുടെ സാംസ്കാരിക പരിപാടിക്കിടെ കവർച്ച നടത്തിയ യുവാവ് അറസ്റ്റിൽ

മംഗളൂരു: നഗരത്തിലെ ഓഡിറ്റോറിയത്തില്‍ കുട്ടികളുടെ സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അംഗന്‍വാടി ജീവനക്കാരിയുടെ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും അടങ്ങിയ ഹാന്‍ഡ്ബാഗ് കവര്‍ന്നു. സംഭവത്തില്‍ കേസെടുത്ത കാവൂര്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

മംഗളാദേവിയിലെ വാടകവീട്ടില്‍ താമസിക്കുന്ന മൂടുഷേഡ് സ്വദേശി രാകേഷാണ്(40) അറസ്റ്റിലായത്. ശിശുദിനത്തിൽ മംഗളൂരു കാപ്പ് കാര്‍ഷിക സഹകരണ സംഘം ഓഡിറ്റോറിയത്തില്‍ നടന്ന കുട്ടികളുടെ സാംസ്‌കാരിക പരിപാടിയില്‍ അംഗന്‍വാടി ജീവനക്കാരിയും പങ്കെടുത്തിരുന്നു.

മൊബൈൽ ഫോണും സ്വര്‍ണാഭരണങ്ങളും അടങ്ങിയ ഹാന്‍ഡ്ബാഗ് കസേരയിലാണ് സൂക്ഷിച്ചത്. പരിപാടി കാണാനെന്ന വ്യാജേന ഓഡിറ്റോറിയത്തിലെത്തിയ പ്രതി യുവതിയുടെ ഹാന്‍ഡ്ബാഗുമായി കടന്നു കളയുകയായിരുന്നു. യുവതിയുടെ പരാതിയില്‍ പൊലീസ് അന്വേണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് തൊണ്ടിമുതലുകൾ കണ്ടെടുത്തു.

Tags:    
News Summary - A young man who committed robbery during a children's cultural program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.