രാസലഹരിയുമായി യുവാവ് പിടിയിൽ

കായംകുളം: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കായംകുളം ചിറക്കടവം കായൽവാരം വീട്ടിൽ ഷെറിനാണ് (28) അറസ്റ്റിലായത്. ചിറക്കടവം കയർ സൊസൈറ്റി പരിസരത്ത് നിന്നാണ് ഇയാൾ പിടിയിലായത്. 600 മില്ലിഗ്രാം മയക്കുമരുന്നും കണ്ടെടുത്തു.

ജില്ല പൊലീസ് മേധാവി ജി. ജയ്ദേവിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐ ഉദയകുമാർ പൊലീസുകാരായ ദീപക്, വിഷ്ണു, അനീഷ്, ഷാജഹാൻ, അരുൺ കൃഷ്ണൻ, ശരത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - A young man was arrested with chemical intoxicants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.