Posted On
date_range Updated On
date_range പ്രണയം നിരസിച്ച വിദ്യാർഥിനിയെ കോളജിലിട്ട് കുത്തിക്കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യ ശ്രമം
ബംഗളൂരു: പ്രണയം നിരസിച്ച വിദ്യാർഥിനിയെ കുത്തിക്കൊലപ്പെടുത്തി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ബംഗളൂരുവിലെ പ്രസിഡൻസി കോളജ് വിദ്യാർഥിനി ലയസ്മിതയാണ് (19) കൊല്ലപ്പെട്ടത്. ആത്മഹത്യക്ക് ശ്രമിച്ച പ്രതി പവൻ കല്യാണിനെ (23) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രസിഡൻസി കോളജിൽ തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. മറ്റൊരു കോളജിലെ ബി.ടെക് വിദ്യാർഥിയായ പവൻ ലയസ്മിതയെ കൊലപ്പെടുത്താനായാണ് ഇവിടെയെത്തിയതെന്നാണ് വിവരം. ഇരുവരും കോലാർ സ്വദേശികളാണെന്നാണ് വിവരം. ലയസ്മിതയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി ഉപയോഗിച്ചാണ് പവനും ജീവനൊടുക്കാൻ ശ്രമിച്ചത്. പ്രതിയുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.