ശിവരാമൻ
Posted On
date_range Updated On
date_range ഏഴു വയസ്സുകാരിക്ക് പീഡനം; വയോധികന് ആറുവർഷം കഠിന തടവും പിഴയും
പട്ടാമ്പി: പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഏഴു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം കാണിച്ച കേസിൽ വയോധികന് ആറ് വർഷം കഠിന തടവും 75,000 രൂപ പിഴയും. പോറ്റശ്ശേരി ഇരുപുറത്തു വീട് ശിവരാമനെ (74) ആണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്. പിഴത്തുക ഇരക്ക് നൽകാനും വിധിയായി. 2019ൽ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. മങ്കര ഇൻസ്പെക്ടറായിരുന്ന പ്രകാശൻ, ഡിവൈ.എസ്.പിമാരായ സാജു എബ്രഹാം, ബാബു കെ. തോമസ് എന്നിവരാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എസ്. നിഷ വിജയകുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.