കല്ലമ്പലം റോയൽ ക്ലിനിക്കിെൻറ മെഡിക്കൽ സ്റ്റോറിൽ കവർച്ച നടത്തുന്നതിെൻറ ദൃശ്യങ്ങൾ
Posted On
date_range Updated On
date_range മെഡിക്കൽ സ്റ്റോർ കുത്തിത്തുറന്ന് കവർച്ച നടത്തി
കല്ലമ്പലം: ആശുപത്രിയുടെ ഭാഗമായ മെഡിക്കൽ സ്റ്റോറിൽ കവർച്ച. കല്ലമ്പലം ജംഗ്ഷനിൽ വർക്കല റോഡിൽ പ്രവർത്തിക്കുന്ന റോയൽ ക്ലിനിക്കിെൻറ മെഡിക്കൽ സ്റ്റോറിലാണ് കവർച്ച നടന്നത്. രണ്ടംഗസംഘം നടത്തുന്ന ദൃശ്യങ്ങൾ ആശുപത്രിയുടെ സി.സി.ടി.വിയിൽ പതിഞ്ഞു.
3000 രൂപയും മരുന്നുകളും സിറിഞ്ച് ഉൾപ്പെടെയുള്ള സാധനങ്ങളും കവർന്നു. മെഡിക്കൽ സ്റ്റോറിൽ നിന്നും സാധനങ്ങൾ വാരിക്കൊണ്ട് പോകുന്നത് ശ്രദ്ധയിൽപെട്ട വ്യക്തി സംശയം തോന്നി പൊലീസിൽ വിവരമറിയിച്ചിരുന്നു. എന്നാൽ പൊലീസ് സ്ഥലത്ത് എത്തും മുമ്പ് പ്രതികൾ രക്ഷപ്പെട്ടു. ഹോസ്പിറ്റൽ ഉടമ ഡോ. സമീറിെൻറ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.