ജോ​ബി​ൻ

വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

ചെ​റു​തോ​ണി: വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ വെ​ണ്മ​ണി കൂ​ട​ത്തൊ​ട്ടി അ​മ്പ​ഴ​ത്തി​ങ്ക​ൽ ജോ​ബി​നെ( 45 ) ക​ഞ്ഞി​ക്കു​ഴി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​ടി​പ്പ​ണി​ക്കാ​ര​നാ​യ ജോ​ബി​ൻ വെ​ള്ളി​യാ​ഴ്ച വൈ​കീട്ട് മൂ​ന്നി​ന് യു​വ​തി​യു​ടെ വീ​ട്ടി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. പ​റ​മ്പി​ലെ ത​ടി വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി​യ ഇ​യാ​ൾ ര​ണ്ട്​ കു​ട്ടി​ക​ളു​ടെ മാ​താ​വാ​യ പ​ട്ടി​കവ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട യു​വ​തി​യെ ക​ട​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു.

രാ​ത്രി 10ഓ​ടെ വെ​ണ്മ​ണി​യി​ൽനി​ന്ന് ക​ഞ്ഞി​ക്കു​ഴി പൊ​ലീ​സാ​ണ്​ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. സി.​ഐ സാം ​ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ എം.​വി. സാ​ജു, എം.​ജി. ജോ​സി, ഫാ​സി​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി

Tags:    
News Summary - A middle-aged man was arrested for trying to rape a housewife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.