ത്രിലേഷ് കുമാർ
Posted On
date_range Updated On
date_range ചാരായം വാറ്റുന്നതിനിടെ പിടിയിൽ
ചേളന്നൂർ: നാടൻ ചാരായം വാറ്റുന്നതിനിടെ ഒരാളെ എക്സൈസ് പിടികൂടി. ചേളന്നൂർ, കണ്ണങ്കര ഭാഗങ്ങളിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് ചാരായം വാറ്റുന്നതിനിടെ കണ്ണങ്കര പുനത്തിൽ താഴത്ത് ത്രിലേഷ് കുമാർ (42) പിടിയിലായത്.
ആഘോഷ പരിപാടികൾക്കും കല്യാണത്തിനും മറ്റും ഓർഡർ അനുസരിച്ച് ചാരായം വാറ്റി നൽകുന്നയാളാണ് പ്രതിയെന്ന് എക്സൈസ് ഇൻസ്‍പെക്ടർ പി. സുരേഷ് കുമാർ പറഞ്ഞു.
10 ലിറ്റർ ചാരായവും വാറ്റാൻ പാകപ്പെടുത്തിയ 430 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. റെയ്‌ഡിൽ പ്രിവന്റീവ് ഓഫിസർമാരായ ബാബുരാജ്, രഞ്ജിത്ത്, പ്രകാശൻ, വനിത സിവിൽ എക്സൈസ് ഓഫിസർ സുജല, എക്സൈസ് ഡ്രൈവർ പ്രബീഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.