കൊല്ലപ്പെട്ട വെങ്കിടേഷ്, ആക്രമണത്തിന്റെ ദൃശ്യങ്ങൾ

മൈസൂരുവിൽ യുവാവിനെ കാർ തടഞ്ഞുനിർത്തി വെട്ടിക്കൊന്നു; 'കണ്ണിൽ മുളകുപൊടി എറിഞ്ഞ് തുരുതുരാ വെട്ടി..', ഞെട്ടിപ്പിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

ബംഗളൂരു: മൈസൂരു നഗരത്തിലെ പ്രദർശന വേദിക്ക് സമീപം ചൊവ്വാഴ്ച രാവിലെ 11.30തോടെ അഞ്ചംഗ സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് യുവാവിനെ അക്രമിച്ച് കൊലപ്പെടുത്തി.

ക്യതാമരനഹള്ളിയിലെ ഗിൽക്കി എന്ന വെങ്കിടേഷാണ്(38) കൊല്ലപ്പെട്ടത്. നേരത്തെ കൊല്ലപ്പെട്ട തെരുവു ഗുണ്ട ക്യതാമരനഹള്ളി കാർത്തിക്കുമായി അടുത്ത ബന്ധമുള്ളയാളാണ് ഇയാൾ എന്നും അന്നുമുതൽ കാർത്തിക്കിന്റെ ബിസിനസ് നോക്കിനടത്തിയിരുന്നതായും പൊലീസ് പറഞ്ഞു. പൂർവ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നു.

വെങ്കിടേഷ് കാറിൽ സഞ്ചരിക്കുമ്പോൾ അഞ്ചു പേർ അദ്ദേഹത്തെ തടഞ്ഞുനിർത്തി കണ്ണിൽ മുളകുപൊടി എറിഞ്ഞ് മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. വെങ്കിടേഷ് കാറിൽ നിന്ന് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കടുത്ത രക്തസ്രാവം കാരണം സംഭവസ്ഥലത്ത് തന്നെ മരിച്ചു.

കുറ്റകൃത്യത്തിന്റെ മുഴുവൻ ദൃശ്യങ്ങളും അടുത്തുള്ള ഒരു കടയിൽ സ്ഥാപിച്ച സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. മൈസൂരു സിറ്റി പൊലീസ് കമീഷണർ സീമ ലട്കറും ഡി.സി.പിമാരായ സുന്ദർ രാജ്, ബിന്ദുമണി എന്നിവരും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി.

Tags:    
News Summary - A gang of five killed a youth in Mysuru.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.