കഞ്ചാവ് ചേർത്ത മിഠായി കഴിച്ച് നാലുവയസുക്കാരൻ മരിച്ച സംഭവം; അമ്മക്കെതിരെ കേസ്

വാഷിങ്ടൺ: കഞ്ചാവ് ചേർത്ത മിഠായി കഴിച്ച നാല് വയസുകാരന്‍ മരിച്ചു. സംഭവത്തിൽ പൊലീസ് അമ്മക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. അമേരിക്കയിലെ വിര്‍ജീനിയയിലെ സ്പോട്സില്‍വാനിയയിലാണ് സംഭവം. ഡൊറോത്തി അനറ്റ് ക്ലെമന്‍റിനെതിരെയാണ് (30) പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തത്.

ചലനമറ്റ നിലയിലായിട്ടും കുട്ടിയെ രക്ഷിക്കാതിരുന്നതിലാണ് യുവതിക്കെതിരെ കുറ്റം ചുമത്തിയത്. കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ കുട്ടിയുടെ ജീവൻ രക്ഷപ്പെടാനുള്ള സാധ്യത ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. മെയ് ആറിനാണ് കുട്ടി മിഠായി കഴിച്ച് അവശ നിലയിലായത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് ദിവസത്തിന് ശേഷം കുഞ്ഞ് മരിച്ചു.

അമിതമായ അളവില്‍ കഞ്ചാവ് ചേർത്ത മിഠായി അകത്ത് എത്തുകയും അത് ദഹിക്കാതെ തൊണ്ടയില്‍ കുടുങ്ങിയതുമാണ് മരണ കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. കുപ്പിയിലാക്കി സൂക്ഷിച്ചിരുന്ന മിഠായി പകുതിയിലേറെയും കുഞ്ഞ് കഴിച്ചിരുന്നു.

എന്നാല്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഒഴിഞ്ഞ കുപ്പിയാണ് കണ്ടെത്താനായത്. 40 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് യുവതി ചെയ്തതെന്നും ലഹരി വസ്തുക്കള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും കുഞ്ഞിന്‍റെ കാര്യത്തില്‍ അശ്രദ്ധ കാണിച്ചതിനും കുറ്റം ചുമത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - A four-year old boy die

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.