പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

അനധികൃത വിൽപനക്കായി സൂക്ഷിച്ച 81 ലിറ്റർ വിദേശ മദ്യം പിടികൂടി

പനമരം: അനധികൃതമായി വില്‍പനക്കായി സൂക്ഷിച്ച 81 ലിറ്റര്‍ വിദേശമദ്യം പിടികൂടി. ഡ്രൈഡേ സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി സ്റ്റേറ്റ് എന്‍ഫോഴ്‌സ്‌മെന്റ് ഉത്തര മേഖല വിഭാഗവും മാനന്തവാടി എക്‌സൈസ് വിഭാഗവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് പനമരം ഓടക്കൊല്ലി പുതിയ പറമ്പില്‍ ബാലു, പനമരം നീരട്ടാടി കോട്ടര്‍ വീട്ടില്‍ നിധീഷ് എന്നിവരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. രണ്ടിടങ്ങളിലായി തോട്ടത്തിലും വീടിന് സമീപത്തെ ഷെഡിലുമാണ് ചാക്കുകളിലാക്കി മദ്യം സൂക്ഷിച്ചിരുന്നത്.

തുടർന്നുള്ള ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പരിശോധനക്ക് നേതൃത്വം നൽകിയ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രന്‍ പറഞ്ഞു. 500 മില്ലി വീതമുള്ള 162 കുപ്പികളിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്.

നിധീഷിന്‍റെ പിതാവിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്ന് 84 കുപ്പികളിലായി 42 ലിറ്റർ മദ്യവും ബാലുവിന്‍റെ വീട്ടിൽനിന്ന് 78 കുപ്പികളിലായി 39 ലിറ്റർ മദ്യവുമാണ് പിടിച്ചെടുത്തത്. പ്രിവന്റിവ് ഓഫിസര്‍മാരായ പി.പി. ശിവന്‍, സജീവന്‍ തരിപ്പ, സ്റ്റേറ്റ് കമീഷണർ സ്‌ക്വാഡ് അംഗം സജി പോള്‍, സി.ഇ.ഒമാരായ എം.എം. അര്‍ജുന്‍, കെ. വി. സൂര്യ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി. 

Tags:    
News Summary - 81 liters of foreign liquor kept for illegal sale was seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.