Posted On
date_range Updated On
date_range 13കാരിയെ കടന്നുപിടിച്ച കേസിൽ 80കാരന് തടവും പിഴയും
ചങ്ങനാശ്ശേരി: 13കാരിയെ കടന്നുപിടിച്ച കേസിൽ 80 വയസ്സുകാരന് അഞ്ചുവര്‍ഷം തടവും 25,000 രൂപ പിഴയും. വാകത്താനം പൊലീസ് 2020ല്‍ രജിസ്റ്റര്‍ ചെയ്ത കേസിൽ കല്ലുവെട്ടാംകുഴിയില്‍ ഭാസുരം വീട്ടില്‍ കെ.കെ. വിജയനെയാണ് ചങ്ങനാശ്ശേരി പോക്സോ കോടതി ശിക്ഷിച്ചത്. പിഴത്തുക അതിജീവിതക്ക് നല്‍കണമെന്നും അല്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു.
2020 ജൂണിലായിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പി.എസ്. മനോജ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.