17 കാരിയെ എട്ടുപേർ ചേർന്ന് ബലാത്സംഗം ചെയ്തു; ഭീഷണിപ്പെടുത്തി, വിഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു

ജയ്‌പൂർ: രാജസ്ഥാനിലെ ഭിവാദിയിൽ 17 വയസ്സുള്ള പെൺകുട്ടിയെ എട്ടുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത. അതിക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്തി 50,000 രൂപ നൽകാൻ നിർബന്ധിച്ചു. വീണ്ടും ഭീഷണിയുമായി എത്തിയ പ്രതികൾ രണ്ടര ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും അത് നൽകാൻ കുട്ടിക്ക് കഴിഞ്ഞില്ല. ഇതോടെ പ്രതികൾ അതിക്രമത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടു.

ലൈംഗികാതിക്രമത്തിന്റെയോ ഭീഷണിയുടെയോ കാര്യങ്ങൾ കുട്ടി ആരോടും പറഞ്ഞിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. വീഡിയോ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് കുട്ടിയുടെ പിതാവ് പൊലീസിന് പരാതി നൽകിയത്. ഇതോടെ കുട്ടി മാതാപിതാക്കളോട് വിവരങ്ങൾ പറഞ്ഞു. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയതായി പൊലീസ് സ്ഥിരീകരിച്ചു.

നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2021ൽ രാജസ്ഥാനിലാണ് ഏറ്റവും അധികം ബലാത്സംഗക്കേസുകൾ റിപ്പോർട്ട് ചെയ്തത്.

Tags:    
News Summary - 8 men rape, film and blackmail 17-year-old Rajasthan girl. Then release video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.