Posted On
date_range Updated On
date_range ഛത്തീസ്ഗഡ്: എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത 72കാരന് മരണം വരെ തടവ്
റായ്പൂർ: എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത 72കാരന് ജീവപര്യന്തം തടവ് ശിക്ഷ. മരണം വരെ തടവ് അനുഭവിക്കണമെന്നാണ് ഛത്തീസ്ഗഡിലെ പോക്സോ കോടതി ജഡ്ജി വിധിച്ചത്. 1000 രൂപ പിഴയുമിട്ടു.
കോർബ നഗരത്തിലെ കോട്വാലി മേഖലയിൽ കഴിഞ്ഞ വർഷം ജൂണിലാണ് കേസിനാസ്പദ സംഭവം. വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി കൈകാലുകൾ കെട്ടി ബലാത്സംഗം ചെയ്യുകയായിരുന്നു.
ജീവപര്യന്തം തടവ് വിധിച്ചത് പ്രതിയുടെ ശേഷിക്കുന്ന ജീവിതകാലം മുഴുവനാണെന്ന് വിധിയിൽ ജഡ്ജി വിക്രം പ്രതാപ് ചന്ദ്ര വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.