അമ്മ വീട്ടിൽ നിന്ന് പുറത്താക്കിയ അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

വാഷിങ്ടൺ: കൻസാസിൽ അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. അമ്മ വീട്ടിൽ നിന്ന് പുറത്താക്കിയ കുട്ടിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ മൈക്കിൾ ഡബ്ല്യു. ചെറിയെ അറസ്റ്റ് ചെയ്തു. ഇയാളെ ഡിസംബറിൽ കോടതിയിൽ ഹാജരാക്കും.

ഒക്ടോബർ രണ്ടിന് കുട്ടിയെ ഒരു പെട്രോൾ സ്റ്റേഷനു സമീപമാണ് കണ്ടെത്തിയത്. ശരീരം മുഴുവൻ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

വീട്ടിൽ പ്രക്ഷുബ്ധമായ ജീവിതമാണ് കുട്ടി നയിച്ചിരുന്നതെന്നാണ് സൂചന. കുട്ടിയെ സ്കൂളിൽ വിട്ടിരുന്നില്ല. തീർത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് വളർത്തിയത്. ആവശ്യത്തിന് ഭക്ഷണമോ വസ്ത്രമോ നൽകിയിരുന്നില്ല. പലപ്പോഴും ആളുകൾ വിളിച്ചറിയിക്കുമ്പോൾ സന്നദ്ധ സംഘങ്ങളാണ് ഭക്ഷണവും വസ്‍ത്രവുമടക്കം എത്തിച്ചിരുന്നത്. അയൽവീടുകളിൽ ചെന്ന് കുട്ടി പതിവായി ഭക്ഷണവും കിടക്കാനിടവും ചോദിക്കാറുണ്ടെന്നും റിപ്പോർട്ടുണ്ട്. 2018ൽ കുട്ടി ജനിച്ചപ്പോൾ മുതൽ കുട്ടിയെ ക്രൂരമായി മർദിക്കാറുണ്ടെന്ന് അമ്മ സമ്മതിച്ചിട്ടുണ്ട്.

Tags:    
News Summary - 5 year old raped, murdered in US after mom threw her out of the house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.