റാഞ്ചി: വിവാഹ ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അഞ്ചു ആദിവാസി പെൺകുട്ടികളെ കൂട്ട ബലാത്സംഗത്തിനിരയാക്കി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത 18 ആൺകുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഝാർഖണ്ഡിലെ കുന്തിയിലാണ് നടുക്കുന്ന സംഭവം.
അറസ്റ്റിലായവരിൽ 16 വയസ്സിനുള്ള മുകളിലുള്ളവരെ മുതിർന്നവരായി പരിഗണിച്ച് വിചാരണ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പീഡനത്തിന് ഇരയായവരിൽ മൂന്നുപേർ 12നും 16നും ഇടയിൽ പ്രായമുള്ളവരാണ്. റാണിയയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കൂട്ട ബലാത്സംഗത്തിനിരയാകുന്നത്.
ഞായറാഴ്ചയാണ് പെൺകുട്ടികളുടെ കുടുംബം പൊലീസിൽ പരാതി നൽകുന്നത്. പ്രത്യേക അന്വേഷണ സംഘമാണ് 18 ആൺകുട്ടികളെയും അറസ്റ്റ് ചെയ്തത്. അന്യായമായി തടഞ്ഞുവെക്കൽ, കൊലപാതക ശ്രമം, കൂട്ട ബലാത്സംഗം, പോക്സോ നിയമത്തിലെ നാലു, എട്ട് വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസെടുത്തത്.
അറസ്റ്റിലായവർ 12നും 17നും ഇടയിൽ പ്രായമുള്ളവരാണ്. ഇവരെ ജുവനൈൽ ഹോമിലേക്ക് അയച്ചു. ഇരകളായ പെൺകുട്ടികളുടെ വൈദ്യ പരിശോധന നടത്തിയെന്നും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകിയിട്ടുണ്ടെന്നും ഝാർഖണ്ഡ് പൊലീസ് മേധാവി അനുരാഗ് ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.