Posted On
date_range Updated On
date_range 45.5 ലക്ഷം കൂടി പിടികൂടി
പെരിന്തല്‍മണ്ണ: മതിയായ രേഖകളില്ലാതെ കാറില്‍ കൊണ്ടുവന്ന 45.5 ലക്ഷം രൂപ പെരിന്തല്‍മണ്ണ പൊലീസ് പിടിച്ചെടുത്തു. കാറിലുണ്ടായിരുന്ന കോട്ടയം രാമപുരം സ്വദേശി മുടയാരത്ത് ജയേഷിനെ (45) പൊലീസ് പിടികൂടി. പൊലീസ് വാഹനപരിശോധനയില്‍ അങ്ങാടിപ്പുറത്തുനിന്നാണ് കാറും പണവും പിടിച്ചെടുത്തത്.
ബാഗിലാക്കി കാറിന്റെ പിന്‍സീറ്റിന് താഴെ ഒളിപ്പിച്ച നിലയിലായിരുന്നു പണം. 500 രൂപയുടെ 91 കെട്ടുകളാണുണ്ടായിരുന്നത്. കോയമ്പത്തൂരില്‍നിന്ന് പെരിന്തല്‍മണ്ണയിലേക്ക് കൊണ്ടുവന്നതാണെന്നാണ് വിവരം.
പെരിന്തല്‍മണ്ണ പൊലീസ് ഇന്‍സ്‌പെക്ടര്‍ സി. അലവി, എസ്.ഐ. യാസിര്‍ ആലിക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് പണം പിടിച്ചെടുത്തത്. വ്യാഴാഴ്ച 45 ലക്ഷം രൂപയുമായി മറ്റു രണ്ടുപേരെയും പെരിന്തല്‍മണ്ണയിൽ പൊലീസ് പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.