Posted On
date_range Updated On
date_range 420 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ
പരപ്പനങ്ങാടി: 420 ഗ്രാം കഞ്ചാവുമായി ചെറമംഗലം സ്വദേശി എ.വി. റഷീദ് (39) പരപ്പനങ്ങാടി എക്സൈസ് സംഘത്തിെൻറ പിടിയിലായി. ഇയാൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ച മോട്ടോർ സൈക്കിളും പിടിച്ചെടുത്തു. എക്സൈസ് ഇൻസ്പെക്ടർ സാബു ആർ. ചന്ദ്രയുടെ നേതൃത്വത്തിൽ ചിറമംഗലം ഭാഗത്തു നടത്തിയ റെയ്ഡിൽ പ്രവൻറിവ് ഓഫിസർ കെ. പ്രദീപ് കുമാർ, വനിത സിവിൽ എക്സൈസ് ഓഫിസർ പി.എം. ലിഷ, സിവിൽ എക്സൈസ് ഓഫിസർമാരായ നിതിൻ ചോമാരി, അരുൺ, വിനീഷ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.