യുവതിയെ ആക്രമിച്ച നാലംഗസംഘം പിടിയിൽ

യുവതിയെ ആക്രമിച്ച നാലംഗസംഘം പിടിയിൽ

മു​ണ്ട​ക്ക​യം: മ​ദ്യ​പി​ച്ച് ബ​ഹ​ളം​വെ​ച്ച​ത്​ ചോ​ദ്യം​ചെ​യ്ത യു​വ​തി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. എ​രു​മേ​ലി വ​ണ്ട​ൻ​പ​താ​ൽ അ​രീ​ക്ക​ൽ വീ​ട്ടി​ൽ വി​ഷ്ണു​രാ​ജ​ൻ (21), വ​ണ്ട​ൻ​പ​താ​ൽ ക​ണ്ണ​ങ്കേ​രി​ൽ വീ​ട്ടി​ൽ സു​ധ​നീ​ഷ് (20), വ​ണ്ട​ൻ​പ​താ​ൽ പു​തു​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ര​ഞ്ജി​ത് പി.​എ​സ്​ (21), വ​ണ്ട​ൻ​പ​താ​ൽ ഒ​റ്റ​പ്ലാ​ക്ക​ൽ വീ​ട്ടി​ൽ ര​ഞ്ജി​ത് രാ​ജ​ൻ (26) എ​ന്നി​വ​രെ​യാ​ണ് മു​ണ്ട​ക്ക​യം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സം പ്ലാ​ന്‍റേ​ഷ​ൻ ഭാ​ഗ​ത്തു​ള്ള യു​വ​തി​യു​ടെ വീ​ടി​നു​സ​മീ​പം ഇ​രു​ന്ന് മ​ദ്യ​പി​ക്കു​ക​യും പ​ര​സ്പ​രം ബ​ഹ​ളം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്തു. ഇ​ത് ചോ​ദ്യം​ചെ​യ്ത യു​വ​തി​യെ​യാ​ണ് ഇ​വ​ർ സം​ഘം​ചേ​ർ​ന്ന് ആ​ക്ര​മി​ച്ച​ത്. മു​ണ്ട​ക്ക​യം എ​സ്.​എ​ച്ച്.​ഒ ഷൈ​ൻ​കു​മാ​ർ.​എ, എ​സ്.​ഐ അ​നീ​ഷ് പി.​എ​സ്, എ.​എ​സ്.​ഐ​മാ​രാ​യ പി.​കെ. ജോ​ഷി, ആ​ർ. രാ​ജേ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - 4 held for attacking lady

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.