കഞ്ചാവുമായി പിടിയിലായ പ്രതി എക്‌സൈസ്, ജി.എസ്.ടി സംഘത്തോടൊപ്പം
Posted On
date_range Updated On
date_range 36 കിലോ കഞ്ചാവ് പിടികൂടി
പാറശ്ശാല: ഉദിയന്‍കുളങ്ങരയില്‍ എക്‌സൈസ്, ജി.എസ്.ടി സംയുക്ത സംഘം നടത്തിയ വാഹന പരിശോധനക്കിടെ വന്‍ കഞ്ചാവ് വേട്ട. പിക്-അപ് വാനില്‍ കടത്താന്‍ ശ്രമിച്ച 10 ലക്ഷം രൂപ വിലമതിക്കുന്ന 36 കിലോ കഞ്ചാവാണ് പിടികൂടിയത്. ചെന്നൈയില്‍നിന്ന് തിരുവനന്തപുരത്തേക്ക് കുട്ടികള്‍ക്കുപയോഗിക്കുന്ന പാമ്പേഴ്‌സ് കൊണ്ടുവന്ന വാഹനത്തില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
ഡ്രൈവര്‍ തിരുനല്‍വേലി സ്വദേശി പൊന്നു ദുരൈ (37) ആണ് അറസ്റ്റിലായത്. വാഹനവും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം എക്‌സൈസ് നടത്തിയ വാഹന പരിശോധനയില്‍ ആഡംബര ബസില്‍നിന്ന് 45 ലക്ഷം രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.