യു.പിയിൽ പ്രണയിനിയായ 35 കാരിയെ കൊലപ്പെടുത്തി ടാങ്കിൽ ഒളിപ്പിച്ച യുവാവ് അറസ്റ്റിൽ

ലഖ്നോ: പ്രണയിച്ച പെൺകുട്ടിയെ കൊലപ്പെടുത്തി മൃതദേഹം നിർമാണം നടക്കുകയായിരുന്ന വീടിന്റെ ടാങ്കിൽ ഒളിപ്പിച്ചു വെച്ച യുവാവിനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു. യമുനപാർ കർച്ചന പൊലീസ് ​സ്റ്റേഷൻ പരിധിയിലെ മഹേവ പ്രദേശത്ത് താമസിച്ചിരുന്ന അരവിന്ദ് ആണ് അറസ്റ്റിലായത്. 35 വയസുള്ള രാജ് കേസറിന്റെതാണ് മൃതദേഹമെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

14 ദിവസം മുമ്പാണ് അരവിന്ദ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ടാങ്കിൽ ഒളിപ്പിക്കുകയായിരുന്നു. യുവതിയെ കാണാനില്ലെന്ന് ഇക്കഴിഞ്ഞ മേയ് 30ന് കുടുംബം പരാതി നൽകിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.

യുവതിയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് അരവിന്ദിന്റെ നമ്പർ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ചോദ്യം ചെയ്യുകയായിരുന്നു. അങ്ങനെയാണ് കൊലപാതകത്തിന്റെ തുമ്പ് ലഭിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും പൊലീസ് വ്യക്തമാക്കി.

Tags:    
News Summary - 35 year old missing UP woman's body found in tank at lover's home accused in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.