പിടികൂടിയ വാഷുമായി എക്സൈസ് ഉദ്യോഗസ്ഥർ
Posted On
date_range Updated On
date_range 324 ലിറ്റർ വാഷും ചാരായവും പിടിച്ചെടുത്തു
കല്ലടിക്കോട്: ഓണത്തോടനുബന്ധിച്ച് എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ 324 ലിറ്റർ വാഷും 10 ലിറ്റർ ചാരായവും കണ്ടെടുത്തു. കരിമ്പ പഞ്ചായത്തിലെ കല്ലടിക്കോട് വല്യുള്ളി ഭാഗത്തുനിന്നാണ് പിടികൂടിയത്.
കുറ്റിക്കാട്ടിൽ പ്ലാസ്റ്റിക് കുടങ്ങളിൽ നിറച്ച് ഒളിപ്പിച്ച നിലയിലായിരുന്നു. മണ്ണാർക്കാട് റേഞ്ച് എക്സൈസ് പ്രിവന്‍റിവ് ഓഫിസർ സി. ഷിബുകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ പി.എസ്. സ്റ്റാലിൻ സ്റ്റീഫൻ, എ. ഹംസ, ഡ്രൈവർ അനൂപ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനക്കെത്തിയത്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും അന്വേഷണം ഊർജിതപ്പെടുത്തിയതായും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.