അ​ജീ​ർ

അ​ശ്ലീ​ല ചി​ത്ര​ങ്ങ​ള​യ​ച്ച് ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമം: 21കാരൻ റിമാൻഡിൽ

കി​ളി​മാ​നൂ​ർ: മൊ​ബൈ​ൽ ഫോ​ണി​ൽ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ള​യ​ച്ച് ഒ​മ്പ​താം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ പ​ള്ളി​ക്ക​ൽ പൊ​ലീ​സ് പി​ടി​കൂ​ടി. അ​റ​സ്​​റ്റി​ലാ​യ 21കാ​ര​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

പ​ള്ളി​ക്ക​ൽ കൊ​ക്കോ​ട്ടു​കോ​ണം കു​ള​ത്തി​ൻ​ക​ര വീ​ട്ടി​ൽ അ​ജീ​ർ (21) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ഒ​മ്പ​താം ക്ലാ​സു​കാ​രി​യു​ടെ മൊ​ബൈ​ൽ ന​മ്പ​ർ സം​ഘ​ടി​പ്പി​ച്ച് വാ​ട്ട്സ്ആ​പ്പി​ലും മ​റ്റും നി​ര​ന്ത​രം മെ​സേ​ജ്​ അ​യ​ക്കു​ക പ​തി​വാ​യി​രു​ന്ന​ത്രേ. മൊ​ബൈ​ൽ ഫോ​ണി​ലെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യ സ്കൂ​ൾ അ​ധ്യാ​പ​ക​ർ പ​ള്ളി​ക്ക​ൽ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

പ്ര​തി​യാ​യ യു​വാ​വി​നെ​ക്കു​റി​ച്ച് ഒ​ന്നു​മ​റി​യി​ല്ലെ​ന്ന്​ പെ​ൺ​കു​ട്ടി അ​റി​യി​ച്ചു. തു​ട​ർ​ന്ന് സി.​ഐ പി. ​ശ്രീ​ജി​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പ്ര​തി​യു​ടെ ഫോ​ണി​ൽ​നി​ന്ന്​ നി​ര​വ​ധി അ​ശ്ലീ​ല വി​ഡി​യോ​ക​ൾ ക​ണ്ടെ​ത്തി. എ​സ്.​ഐ എം. ​സാ​ഹി​ൽ, എ​സ്.​സി.​പി.​ഒ മ​നോ​ജ്, സി.​പി.​ഒ​മാ​രാ​യ രാ​ജീ​വ്, ഷ​മീ​ർ, അ​ജീ​സ്, വ​നി​ത സി.​പി.​ഒ അ​നു​മോ​ഹ​ൻ എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. 

Tags:    
News Summary - 21year old remanded for trying to seduce a ninth standard girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.