Posted On
date_range Updated On
date_range ഉത്തർ പ്രദേശിൽ രണ്ട് മാധ്യമ പ്രവർത്തകർക്ക് വെടിയേറ്റു
സോന്‍ബദ്ര(ഉത്തർ പ്രദേശ്): ഉത്തർ പ്രദേശിൽ രണ്ട് മാധ്യമ പ്രവർത്തകർക്ക് വെടിയേറ്റു. ശ്യാം സുന്ദർ പാണ്ഡെ, ലഡ്ഡു പാണ്ഡെ എന്നിവർക്ക് നേരെയായിരുന്നു ആക്രമണം. ഇവരെ വാരണാസി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് പത്രങ്ങളിലാണ് ശ്യാമും ലഡ്ഡുവും ജോലി ചെയ്യുന്നത്.
കലിയാരി എന്ന സ്ഥലത്ത് ഹോട്ടലിൽ ഇരിക്കുമ്പോൾ ബൈക്കിലെത്തിയ അക്രമകാരികൾ വെടിവെക്കുകയായിരുന്നു. വെടിയുതിർത്തത് ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.