ചിങ്ങവനം: മധ്യവയസ്കനായ ഓട്ടോഡ്രൈവറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. മലകുന്നം ചെങ്ങാട്ടുപറമ്പിൽ വീട്ടിൽ അജിത് ജോബി (21), ചങ്ങനാശ്ശേരി പുഴവാത് പാരയിൽ വീട്ടിൽ വിഷ്ണു (26) എന്നിവരെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകീട്ടോടെ മധ്യവയസ്കൻ ഓടിച്ചിരുന്ന ഓട്ടോയുടെ പിന്നിൽ പ്രതികളടക്കം മൂന്നുപേർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിക്കുകയും തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ ഇവര്‍ ഓട്ടോ ഡ്രൈവറെ കുത്തുകയുമായിരുന്നു.
തുടര്‍ന്ന് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിൽ പോവുകയും ചെയ്തു. ഒളിവിൽപോയ പ്രതിക്കുവേണ്ടി തിരച്ചില്‍ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. ചിങ്ങവനം എസ്.എച്ച്.ഒ ടി.ആർ. ജിജു, എസ്.ഐമാരായ എം. അനീഷ്കുമാർ, റെജിമോൻ ടി.ഡി, സി.പി.ഒമാരായ സുനിൽകുമാർ, സലമോൻ, മണികണ്ഠൻ, എസ്. സതീഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.