Posted On
date_range Updated On
date_range ഒമ്പതാം ക്ലാസുകാരിക്ക് അശ്ലീല ഫോട്ടോകളും മെസേജുകളും അയച്ച 19കാരൻ അറസ്റ്റിൽ
താനൂർ: ഫേസ്ബുക്കിലൂടെ വ്യാജ വിലാസവും ഫോട്ടോയും നൽകി ഒമ്പതാം ക്ലാസുകാരിയെ പരിചയപ്പെട്ട ശേഷം മൊബൈൽ ഫോണിലൂടെ അശ്ലീല ഫോട്ടോകളും മെസേജുകളും അയച്ച യുവാവ് അറസ്റ്റിൽ. ആലപ്പുഴ ചേർത്തല സ്വദേശി ഭരതിനെയാണ് (19) താനൂർ ഡിവൈ.എസ്.പി മൂസ വള്ളിക്കടനും സംഘവും അറസ്റ്റ് ചെയ്തത്.
ഒമ്പതാം ക്ലാസുകാരിയുടെ പരാതിയിലാണ് താനൂർ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പും ഐ.ടി ആക്ട് വകുപ്പുകളും പ്രകാരമാണ് കേസെടുത്തത്. ഇൻസ്പെക്ടർ അബ്ബാസ് അലി, എസ്.സി.പി.ഒമാരായ സലേഷ്, അമൽ എന്നിവരടങ്ങിയ അന്വേഷണ സഘം പ്രതിയെ ആലപ്പുഴയിൽനിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.