വിജയകാന്തും സുമയും
Posted On
date_range Updated On
date_range കിടപ്പ് മുറിയിൽ 18 കിലോഗ്രാം കഞ്ചാവ്; ദമ്പതികൾ പിടിയിൽ
നേമം: കഞ്ചാവുമായി ദമ്പതികളെ മലയിൻകീഴ് പോലീസ് പിടികൂടി. മാവോട്ടുകോണം അഖിൽ ആലയത്തിൽ വാടകയ്ക്ക് താമസിച്ചു വരുന്ന തൈക്കാട് ജഗതി പാണംപഴഞ്ഞി പണയിൽ വീട്ടിൽ വിജയകാന്ത് (29), ഭാര്യ സുമ (28) എന്നിവരാണ് പിടിയിലായത്.
18 കിലോഗ്രാം കഞ്ചാവുമായി ശനിയാഴ്ച രാത്രി മലയിൻകീഴ് പോലീസും ഡാൻസാഫ് സംഘവും ചേർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കിടപ്പുമുറിയിൽ ചാക്കിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ചില്ലറ വിതരണത്തിനായാണ് കഞ്ചാവ് വീട്ടിൽ സൂക്ഷിച്ചിരുന്നത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.