ഭിന്നശേഷിക്കാരിയായ 15കാരിക്കുനേരെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ

താമരശ്ശേരി: ഭിന്നശേഷിക്കാരിയായ 15കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ. കട്ടിപ്പാറ വി.ഒ.ടി ക്വാർട്ടേഴ്സിലെ സമദാണ് (47) അറസ്റ്റിലായത്. വീടുകളിൽ വസ്ത്ര കച്ചവടം നടത്തിവരുന്ന സമദ് വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

ചൈൽഡ് ലൈൻ പ്രവർത്തകരാണ് പൊലീസിൽ വിവരമറിയിച്ചത്. ഇൻസ്‍പെക്ടർ ടി.എ. അഗസ്റ്റിന്റെ നേതൃത്വത്തിൽ താമരശ്ശേരി പൊലീസ് പ്രതിയെ പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്തു.

Tags:    
News Summary - 15-year-old disabled girl sexually assaulted; accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.