ബിസ്കറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച് അസ്സമിൽ 14കാരന് പൊലീസിന്‍റെ ക്രൂരമർദനം

മോറിഗാവ്: ബിസ്കറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച് 14കാരന് പൊലീസിന്‍റെ ക്രൂരമർദനം. സംഭവത്തിൽ മോറിഗാവ് ലാഹരിഖട്ട് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയെ സസ്പെൻഡ് ചെയ്തു. കുട്ടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.

പൊലീസ് സ്റ്റേഷൻ വളപ്പിൽ നിർത്തിയിട്ട കാറിൽ നിന്നും ബിസ്കറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ഉദ്യോഗസ്ഥൻ കുട്ടിയെ മർദിച്ചത്. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം ആരംഭിച്ചതായി മോറിഗാവ് പൊലീസ് സുപ്രണ്ട് അപർണ എൻ. പറഞ്ഞു. ആരോപണവിധേയരായ ഉദ്യോഗസ്ഥൻ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്നും അപർണ പറഞ്ഞു.

ഗുവാഹത്തിയിൽ കുടുംബത്തോടൊപ്പം സഞ്ചരിച്ച ബൈക്ക് യാത്രികനെ മർദിച്ചതിന് ട്രാഫിക് പോലീസ് കോൺസ്റ്റബിളിനെ സസ്‌പെൻഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെയുണ്ടായ ആക്രമണം.

Tags:    
News Summary - 14 year old thrashed by police for stealing biscuit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.