representational image

സ്​പെഷ്യൽ ജഡ്​ജും സ്റ്റാഫ്​ അംഗങ്ങളും 14കാരനെ മയക്കുമരുന്ന്​ നൽകി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി

ജയ്​പൂർ: 14 കാരനെ ഭക്ഷണത്തിൽ മയക്കുമരുന്ന്​ കലർത്തി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ സ്​പെഷ്യൽ ജഡ്​ജിനും രണ്ട്​ സ്റ്റാഫ്​ അംഗങ്ങൾക്കുമെതിരെ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്​തു​. രാജസ്​ഥാനിലെ ഭരത്​പൂർ ജില്ലയിലാണ്​ സംഭവം. സ്​പെഷ്യൽ ജഡ്​ജ് ജിതേന്ദ്ര സിങ്​ ഗോലിയ​ ആൺകുട്ടിയുടെ കുടുംബത്തോട്​ ക്ഷമാപണം നടത്തുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു​.

കുട്ടിയുടെ മാതാവിന്‍റെ പരാതിയിൽ ഞായറാഴ്ചയാണ്​ കേസ്​ രജിസ്റ്റർ ചെയ്​തത്​. ടെന്നി​സ്​ ക്ലബിൽ വെച്ചാണ്​ ഗോലിയ കുട്ടിയുമായി ചങ്ങാത്തത്തിലായത്​. ഒരുമാസമായി ഗോലിയയും സ്റ്റാഫ്​ അംഗങ്ങളായ അൻശുൽ സോണിയും രാഹുൽ കത്താരയും തന്‍റെ മകനെ പീഡിപ്പിച്ച്​ വരികയായിരുന്നുവെന്നാണ്​ മാതാവ്​ പരാതിയിൽ പറയുന്നു​. ഭക്ഷണത്തിൽ മയക്കുമരുന്ന്​ കലർത്തിയായിരുന്നു ചൂഷണം.

കുറ്റം പുറത്തറിഞ്ഞത്​ ഇങ്ങനെ

ഒക്​ടോബർ 28ന്​ ജഡ്​ജ്​ കുട്ടിയെ വീട്ടിൽ ഇറക്കി​ക്കൊടുക്കുന്നതിനിടെയാണ്​ കുറ്റകൃത്യം പുറത്തറിഞ്ഞത്​​. കൗമാരക്കാരനെ ജഡ്​ജ്​ ചുംബിക്കുന്നത്​ ബാൽക്കണിയിലിരുന്ന മാതാവ്​ കാണുകയായിരുന്നു. അമ്മ നടത്തിയ ചോദ്യംചെയ്യലിലാണ്​ കുട്ടി തന്‍റെ ദുരനുഭവങ്ങൾ തുറന്നുപറഞ്ഞത്​. ജഡ്​ജും കൂട്ടാളികളും അപകടകാരികളാണെന്നും മകൻ മാതാവിനോട്​ പറഞ്ഞു.

പോക്​സോ കേസ്​ എടുത്തതിന്​ പിന്നാലെ രാജസ്​ഥാൻ ഹൈകോടതി രജിസ്​ട്രാർ ജനറൽ ജഡ്​ജി​​യെ സസ്​പെൻഡ്​ ചെയ്​തു. കേസ്​ പിൻവലിക്കാൻ ആവശ്യപ്പെട്ട്​ ഭരത്​പൂർ എ.സി.ബി സർക്കിൾ ഓഫിസർ പരമേശ്വർ യാദവും ജഡ്​ജിയുടെ ജോലിക്കാരനും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി കുട്ടിയുടെ കുടുംബം ആരോപിച്ചു. കേസ്​ പിൻവലിച്ചില്ലെങ്കിൽ കുട്ടിയെ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി.

Tags:    
News Summary - 14 year old boy sodomised by judge and staff by giving narcotics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.