Posted On
date_range Updated On
date_range അയൽവീട്ടിലെ ആറുവയസ്സുകാരിയെ പീഡിപ്പിച്ചു; 14കാരനെതിരെ കേസ്
റായ്പൂർ (ഛത്തീസ്ഗഢ്): പതിനാലുവയസ്സുള്ള ആൺകുട്ടി അയൽവീട്ടിലെ ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി കേസ്. റായ്പൂർ നഗരത്തോടുചേർന്ന ധർസിൻവ പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ചയാണ് സംഭവമെന്ന് റായ്പൂർ സിറ്റി അഡീഷനൽ പൊലീസ് സൂപ്രണ്ട് ലഖാൻ പാട്ലെ പറഞ്ഞു. ആൺകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്ത് ജുവനൈൽ കോടതിയിൽ ഹാജരാക്കി.
സംഭവത്തിനുശേഷം ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിട്ട ബാലിക റായ്പൂരിലെ ഡോ. ബി.ആർ അംബേദ്കർ മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് 14കാരനെതിരെ കേസെടുത്തത്. ഇന്ത്യൻ ശിക്ഷ നിയമം, പോക്സോ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.