മോഹന്‍
Posted On
date_range Updated On
date_range ഹഷീഷ് ഓയില്‍ കേസില്‍ 12 വര്‍ഷം കഠിനതടവ്
മുട്ടം: 2.018 കിലോഗ്രാം ഹഷീഷ് ഓയില്‍ കടത്തിയ കേസില്‍ ഒഡിഷ സ്വദേശിക്ക് 12 വര്‍ഷം കഠിനതടവും രണ്ടുലക്ഷം പിഴയും ശിക്ഷ. കോരപുട്ട് ജില്ലയിലെ ഗൊല്ലൂര്‍ വില്ലേജില്‍ പന്തല്ലൂര്‍ മോഹന്‍ കുളംപേടയെയാണ് (31)തൊടുപുഴ എൻ.ഡി.പി.എസ് കോടതി ജഡ്ജി ജി. അനില്‍ ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷംകൂടി കഠിനതടവ് അനുഭവിക്കണം. 2021 ജൂലൈ എട്ടിനാണ് കേസിനാസ്പദമായ സംഭവം. കരിമണ്ണൂര്‍ സെന്‍റ് മേരീസ് ഫൊറോന പള്ളിയുടെ കമാനത്തിനടുത്തുനിന്ന് കരിമണ്ണൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന സി.ആര്‍. ഹരിദാസിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പിന്നീട് എസ്.എച്ച്.ഒ സുമേഷ് സുധാകരനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ബി. രാജേഷ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.