Posted On
date_range Updated On
date_range പീഡനക്കേസ് പ്രതിക്ക് 10 വർഷം തടവും പിഴയും
ചങ്ങനാശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 10 വർഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കുറിച്ചി മന്ദിരം ചൂളപ്പറമ്പിൽ സി.കെ. അനിലിനെയാണ് (47) ശിക്ഷിച്ചത്. ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ജി.പി. ജയകൃഷ്ണനാണ് വിധി പ്രസ്താവിച്ചത്.
കേസിൽ പ്രോസിക്യൂഷനുവേണ്ടി 13 പ്രമാണങ്ങളും 15 സാക്ഷികളെയും കോടതിയിൽ ഹാജരാക്കി. ചിങ്ങവനം എസ്.ഐ ആയിരുന്ന അബ്ദുൽ ജലീലാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. പ്രോസിക്യൂഷനുവേണ്ടി ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതിയിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.എസ്. മനോജ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.