സ്​ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഞെട്ടിക്കുന്നത്​-വിമൺ​ ജസ്റ്റീസ്​ മൂവ്​മെന്‍റ്​

തിരുവനന്തപുരം: സമീപകാലത്ത്​ സ്​ത്രീകൾക്കെതിരായി നടക്കുന്ന അതിക്രമങ്ങൾ ഞെട്ടിക്കുന്നതെന്ന്​ വിമൺ​ ജസ്റ്റീസ്​ മൂവ്​മെന്‍റ്​. അരുവിക്കര കച്ചാണിയിൽ നന്ദിനി എന്ന 72 വയസ്സുകാരിയെ മദ്യലഹരിയിൽ മകൻ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവവും വെള്ളറടയിൽ സമ്പത്തു കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെ 28 വയസ്സുകാരൻ ശാഖ എന്ന 50 വയസ്സുകാരിയെ ആസൂത്രിതമായി പ്രണയിച്ച് വിവാഹം കഴിച്ച് ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവവും മനുഷ്യ മനസ്സാക്ഷിയെ പിടിച്ചുലക്കുന്നവമണ്​. ഇത്തരം സംഭവങ്ങളിൽ അധികാരികൾ കർശനനടപടികൾ എടുക്കണമെന്നും വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് രഞ്ജിത ജയരാജ് ആവ​ശ്യപ്പെട്ടു. പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കി, വർദ്ധിച്ചു വരുന്ന ഇത്തരം പ്രവണതകൾക്കെതിരെയുള്ള മനോഭാവം സൃഷ്ടിക്കണമെന്നും അവർ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.