ഒന്നല്ല,  ഒരായിരം പ്രപഞ്ചങ്ങൾ

നാം ജീവിക്കുന്ന പ്രപഞ്ചത്തിെൻറ വലുപ്പത്തെക്കുറിച്ച് എപ്പോെഴങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമുക്ക് ഭാവനയിൽ കാണാവുന്നതിലും എത്രയോ മടങ്ങ് വലുപ്പമുണ്ട് അതിന്. പ്രപഞ്ചത്തിെൻറ വിശാലതയെക്കുറിച്ച് ചെറിയ ഒരു ധാരണയെങ്കിലും ജ്യോതിശ്ശാസ്ത്ര പഠനത്തിൽ അത്യാവശ്യമാണ്. 
പ്രപഞ്ചത്തിലെ ചെറിയ ഒരിടം മാത്രമായ, നാം വസിക്കുന്ന ഭൂമി ഉള്‍ക്കൊള്ളുന്ന സൗരയൂഥം മാത്രം പരിഗണിക്കുക. ക്ലാസ് മുറികളിൽ തൂക്കിയിട്ട ചാര്‍ട്ടുകളില്‍ നിരനിരയായി ചേര്‍ന്നുനില്‍ക്കുന്ന എട്ട് ഗ്രഹങ്ങളും അവയുടെ ചില ഉപഗ്രഹങ്ങളുമൊക്കെ ചേര്‍ന്ന ഒരു ‘പ്രദേശ’മായിട്ടാണല്ലോ നാം സൗരയൂഥത്തെക്കുറിച്ചുള്ള പഠനം തുടങ്ങാറുള്ളത്. സൗരയൂഥത്തിൽ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും മാത്രമല്ല ഉള്ളത്. കുള്ളൻ ഗ്രഹങ്ങളും ഛിന്നഗ്രഹങ്ങളും പിന്നെ ഇതൊന്നുമല്ലാത്ത അനവധി പ്രപഞ്ച വസ്തുക്കളുമൊെക്കയുണ്ട്. അതൊന്നും ആ ചാർട്ടിൽ കാണില്ല. ഏതായാലും ഇൗ ചാർട്ടുകൾ നൽകുന്ന വിവരമനുസരിച്ച് ഭൂമിക്ക് ‘തൊട്ടടുത്താണ്’ ചന്ദ്രന്‍; വ്യാഴത്തിന് അപ്പുറം ശനി, അതിനപ്പുറം യുറാനസ്. അങ്ങനെ നെപ്റ്റ്യൂണിൽ എത്തുന്നതോടെ സൗരയൂഥം അവസാനിക്കും. യഥാര്‍ഥത്തില്‍ ഇവയൊക്കെ തമ്മിലുള്ള അകലം എത്രയാണ്? ഭൂമിയിൽനിന്ന് ഒരാൾ സൂര്യനിലേക്ക് പ്രകാശവേഗത്തില്‍ (സെക്കന്‍ഡില്‍ മൂന്നു ലക്ഷം കിലോമീറ്റര്‍) സഞ്ചരിക്കുന്നുവെന്ന് കരുതുക. അങ്ങനെയെങ്കിൽ അവിടെയെത്താൻ എട്ട് മിനിറ്റ് എടുക്കും. അതാണ് ഒരു ആസ്ട്രോണമിക്കല്‍ യൂനിറ്റ് (എ.യു); ഏകദേശം 15കോടി കിലോമീറ്റർ. ഭൂമിയും വ്യാഴവും തമ്മിലുള്ള അകലം 4.241 എ.യു (70 കോടി കിലോമീറ്റർ)ആണ്. അതിെൻറ അഞ്ചുമടങ്ങ് ദൂരം വരും വ്യാഴവും നെപ്റ്റ്യൂണും തമ്മില്‍. ഭൂമിയില്‍നിന്ന് സൗരയൂഥത്തിെൻറ അതിര്‍ത്തിയിലേക്കുള്ള ദൂരം എത്രയെന്നോ? 50,000 എ.യു! പ്രകാശവേഗത്തില്‍ സഞ്ചരിച്ചാല്‍ നമുക്ക് 19 ദിവസംകൊണ്ട് അവിടെയെത്താം. പക്ഷേ, പ്രകാശ വേഗത്തിൽ നമുക്ക് സഞ്ചരിക്കാൻ കഴിയില്ല. മനുഷ്യനിര്‍മിത വാഹനങ്ങളില്‍ ഏറ്റവും വേഗതയുള്ള ‘വൊയേജര്‍’ പേടകത്തിന്‍െറ വേഗത മണിക്കൂറില്‍ 46,000 കിലോമീറ്റര്‍ മാത്രമാണ്. അങ്ങനെ വരുേമ്പാൾ അവിടെയെത്താൻ ലക്ഷക്കണക്കിന് വർഷംവേണ്ടിവരും. ചുരുക്കത്തിൽ, ഇൗ സൗരയൂഥംതന്നെ നാം കരുതിയതിനേക്കാളും വിശാലമാണ്. ഇങ്ങനെ കോടിക്കണക്കിന് നക്ഷത്രങ്ങളുടെ അവയെച്ചുറ്റുന്ന ഗ്രഹങ്ങളുമുണ്ട് ആകാശഗംഗ എന്ന നമ്മുടെ ഗാലക്സിയിൽ. അവിടെയും അവസാനിക്കുന്നില്ല; ഇതുപോലെ ഏതാണ്ട് 14,000 കോടി ഗാലക്സികളും ഈ പ്രപഞ്ചത്തിലുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതാണ് പ്രപഞ്ചത്തെക്കുറിച്ചുള്ള ചിത്രം. ഏറെ കൗതുകകരമായ കാര്യം, ഇത്തരത്തില്‍ ഒരു പ്രപഞ്ചമല്ല; അനേകായിരം പ്രഞ്ചങ്ങൾ ഉണ്ടെന്നാണ് പുതിയ സിദ്ധാന്തങ്ങൾ പറയുന്നത്. ബഹുപ്രപഞ്ചങ്ങൾ (mulitiverse) എന്നാണ് ഇവ അറിയപ്പെടുന്നത്. 
ഒരു കാലത്ത് ശാസ്ത്രകഥ കളുടെ മുഖ്യപ്രമേയമായിരുന്നു ബഹുപ്രപഞ്ചങ്ങൾ. ഇപ്പോൾ ബഹുപ്രപഞ്ചത്തെക്കുറിച്ചുള്ള പുതിയ സിദ്ധാന്തങ്ങൾ ഒാരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. നമ്മുടെ പ്രപഞ്ചത്തിന് പുറത്തുള്ള മറ്റൊരു പ്രപഞ്ചത്തിൽ ജീവനുണ്ടാകുമോ, ഉണ്ടെങ്കിൽ അവയെങ്ങനെ ആയിരിക്കുമെന്ന ചോദ്യങ്ങളൊക്കെയും ശാസ്ത്രലോകത്തുനിന്ന് ഉയർന്നുകേൾക്കുന്നുണ്ട്. പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ അറിവുകൾ വികസിക്കുന്നത് എങ്ങനെയെന്ന് നോക്കൂ. ഭൂമിയാണ് പ്രപഞ്ച കേന്ദ്രമെന്നായിരുന്നു ആദ്യകാലത്ത് മനുഷ്യൻ കരുതിയിരുന്നത്. സൗര കേന്ദ്ര സിദ്ധാന്തം അവതരിപ്പിച്ച് 16ാംനൂറ്റാണ്ടിൽ കോപ്പർ നിക്കസ് അത് തിരുത്തി. അപ്പോൾ നമ്മുടെ പ്രപഞ്ചമെന്ന് പറയുന്നത് സൂര്യനും അതിനെ ചുറ്റുന്ന കുറച്ച് ഗ്രഹങ്ങളും മാത്രമായിരുന്നു. പിന്നീട് 17ാംനൂറ്റാണ്ടിൽ, ദൂരദർശിനി ഉപയോഗിച്ച് ഗലീലിയോ ഗലീലി വാനനിരീക്ഷണം നടത്തിയതോടെ പ്രപഞ്ചത്തിെൻറ മറ്റൊരു ചിത്രം നമുക്ക് ലഭിച്ചു. രാത്രിയിൽ ആകാശത്ത് കാണുന്നതിനുമപ്പുറം നക്ഷത്രങ്ങളും ഗ്രഹങ്ങളുമൊക്കെ ചേർന്ന ‘സാമാന്യം വലിയ’ ഒരു പ്രപഞ്ചത്തിലാണ് നാം ജീവിക്കുന്നതെന്ന് അദ്ദേഹത്തിെൻറ നിരീക്ഷണങ്ങളിൽനിന്ന് വ്യക്തമായി. ആകാശഗംഗ എന്ന ഗാലക്സിയിലെ കോടിക്കണക്കിന് നക്ഷത്രങ്ങളിൽ ഒന്നുമാത്രമാണ് സൂര്യനെന്ന് നാം മനസിലാക്കുന്നത് അങ്ങനെയാണ്. പിന്നീട്, 20ാം നൂറ്റാണ്ടിെൻറ തുടക്കത്തിൽ എഡ്വിൻ ഹബ്ൾ എന്ന ശാസ്ത്രജ്ഞനാണ് നമ്മുടെ പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നുവെന്ന് സിദ്ധാന്തിച്ചത്. ഇന്ന് നമുക്കറിയാവുന്ന പ്രപഞ്ച വിശാലതയിലേക്ക് നമ്മെ നയിച്ച ഏറ്റവും വലിയ അറിവായിരുന്നു ഹബ്ളിലൂടെ ലഭിച്ചത്. ഈ അറിവിെൻറ അടുത്ത പടിയായായിട്ടാണ് ശാസ്ത്രലോകം ബഹുപ്രപഞ്ചങ്ങളെ കാണുന്നത്.  
ഗലീലിയോക്ക് മുമ്പ് തന്നെ  ബഹുപ്രപഞ്ചങ്ങളെപ്പറ്റി സംസാരിച്ച ശാസ്ത്രജ്ഞരുണ്ടായിരുന്നു. 12ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പേർഷ്യൻ ജ്യോതിശ്ശാസ്ത്രജ്ഞനായ അൽ റാസിയാണ് അതിലെരാൾ. മറ്റൊരാൾ ഇറ്റാലിയൻ ശാസ്ത്രകാരനായ  ഗിനാർഡോ
ബ്രൂണോയും. ഏതെങ്കിലും തരത്തിലുള്ള നിരീക്ഷണങ്ങെള അടിസ്ഥാനമാക്കിയല്ല അവർ ബഹുപ്രപഞ്ചം എന്ന ആശയം അവതരിപ്പിച്ചത്. അങ്ങനെയും ഒരു ലോകമുണ്ടാകാനുള്ള സാധ്യത മുൻകണ്ടായിരുന്നു. അങ്ങനെയാണ് ഇൗ ആശയത്തെ അടിസ്ഥാനമാക്കി ശാസ്ത്രകഥകൾ ഉണ്ടായത്. 20ാം നൂറ്റാണ്ടിൽ അയർലണ്ടിൽ ജീവിച്ചിരുന്ന എഡ്മണ്ട് ഫർണിയർ ഡി ആൽബെയാണ് ആദ്യമായി ബഹുപ്രപഞ്ചം എന്ന ആശയത്തെക്കുറിച്ച് ശാസ്ത്രീയമായ പ്രസ്താവനകൾ മുന്നോട്ടുവെച്ചത്.  
നമ്മുടെ പ്രപഞ്ചത്തിന് പുറത്തുള്ള അയൽ പ്രപഞ്ചങ്ങൾ എങ്ങനെ ഉണ്ടായി, അവയെ എങ്ങനെ നിരീക്ഷിക്കാം തുടങ്ങിയ ചർച്ചകൾ ഇപ്പോൾ ശാസ്ത്രലോകത്ത് സജീവമായിരിക്കുന്നു.േബ്രൻ തിയറി, ക്വാണ്ടം മൾട്ടിവേഴ്സ് തുടങ്ങി ഒേട്ടറെ സിദ്ധാന്തങ്ങൾ ഇതുസംബന്ധിച്ച് വന്നുകഴിഞ്ഞു.  പക്ഷേ, ഇവയൊക്കെയും തെളിയിക്കാൻ പാകത്തിലുള്ള  നിരീക്ഷണ സംവിധാനങ്ങൾ നമുക്കില്ല.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT