‘വർക്ക് ഫ്രം ഹോമോ?; അപ്രൈസൽ ഇല്ല’

വർക്ക് ഫ്രം ഹോമി’നെ മഹാ സംഭവമായിക്കണ്ട ഐ.ടി കമ്പനികൾതന്നെ അതിനോട് ചിറ്റമ്മ നയം കാണിക്കുന്നോ? അഞ്ചു ദിവസവും ഓഫിസിലെത്തി ജോലി ചെയ്യണമെന്ന നിർദേശം പാലിക്കാത്ത തങ്ങളുടെ ജീവനക്കാരുടെ വാർഷിക അപ്രൈസൽ തടഞ്ഞുവെച്ചിരിക്കുകയാണ്, രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്വെയർ കമ്പനിയായ ടി.സി.എസ്. ഹാജർനില പ്രവർത്തനമികവിന്റെ പ്രധാന മാനദണ്ഡമായി കമ്പനികൾ കാണുന്നുവെന്നതിന്റെ തെളിവുകൂടിയാണിതെന്ന് ടെക് വൃത്തങ്ങൾ പറയുന്നു. മറ്റു കമ്പനികൾ ‘ഹൈബ്രിഡ്’ മോഡലുകൾ ഇപ്പോഴും പരീക്ഷിക്കുമ്പോഴും മുഴുവൻ ദിവസവും ഓഫിസിൽ ഹാജരുണ്ടാകണമെന്ന് കട്ടായം പറഞ്ഞിരിക്കുകയാണ് ടി.സി.എസ്.

Tags:    
News Summary - Work from home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.