Posted On
date_range Updated On
date_range മലയാള സർവകലാശാല: പ്രവേശനപരീക്ഷ എട്ടിന്
തിരൂർ: മലയാള സർവകലാശാലയുടെ എം.എ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ജൂലൈ എട്ടിന് 10 മണിക്ക് നടക്കും. തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് എച്ച്.എസ്, കോട്ടയം ഗവ. മോഡൽ എച്ച്.എസ്.എസ്, എറണാകുളം ഗവ. ഗേൾസ് എച്ച്.എസ്, തൃശൂർ ഗവ. മോഡൽ ബോയ്സ് എച്ച്.എസ്, തിരൂർ മലയാള സർവകലാശാല, പാലക്കാട് മോത്തിലാൽ എച്ച്.എസ്.എസ്, കോഴിക്കോട് നടക്കാവ് ഗവ. ഗേൾസ് എച്ച്.എസ്.എസ്, കണ്ണൂർ ഗവ. വി.എച്ച്.എസ് എന്നിവിടങ്ങളിലാണ് പരീക്ഷ കേന്ദ്രം. ഒരു മണിക്കൂർ ദൈർഘ്യമുള്ള ഒബ്ജക്ടീവ് മാതൃകയിലാണ് പരീക്ഷ. ഹാൾടിക്കറ്റ് ലഭിക്കാത്തവർ തിരിച്ചറിയൽ കാർഡുമായി പരീക്ഷ ദിവസം തങ്ങൾ അപേക്ഷിച്ച കേന്ദ്രങ്ങളിൽ എത്തിയാൽ ഡ്യൂപ്ലിക്കേറ്റ് ഹാൾ ടിക്കറ്റ് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.