സ്കൂൾ കാലത്ത് പഠിച്ച വിഷയങ്ങൾ പിൽക്കാലത്തെ രാഷ്ട്രീയ ചിന്താഗതിയെ സ്വാധീനിക്കുമെന്ന് പഠനം

സ്കൂൾ കാലത്ത്, പ്രത്യേകിച്ച് സെക്കൻഡറി വിദ്യാഭ്യാസ കാലത്ത് പഠിച്ച വിഷയങ്ങൾക്ക് പിന്നീട് നമ്മുടെ രാഷ്ട്രീയ ചിന്താഗതി രൂപപ്പെടുത്താൻ സാധിക്കുമെന്ന് പഠനം. മാഞ്ചസ്റ്റർ യൂനിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. ഡോ. നിക്കോൾ മാർട്ടിനും (ബ്രിസ്റ്റോൾ സർവകലാശാല) റാൽഫ് സ്കോട്ടും (ലണ്ടൻ സർവകലാശാല കോളജ്) ചേർന്നാണ് പഠനം നടത്തിയത്.

രാഷ്ട്രീയാവസ്ഥ മനസിലാക്കുന്നതിന് സ്കൂൾ കാലത്തെ ചില വിഷയങ്ങളുമായി ബന്ധപ്പെട്ട പഠനം സഹായിക്കും. പ്രധാനമായും ചരിത്രം, കാല, നാടകം എന്നീ മാനവിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു പഠിച്ച വിദ്യാർഥികൾ ലിബറൽ, സാമ്പത്തിക ഇടതു പാർട്ടികളെ പിന്തുണക്കാനാണ് സാധ്യത എന്നാണ് പഠനത്തിൽ പറയുന്നത്.

അതുപോലെ ബിസിനസ്, സാമ്പത്തിക ശാസ്ത്രമോ പോലുള്ള വിഷയങ്ങൾ പഠിക്കുന്നവർക്ക് വലതുപക്ഷ പാർട്ടികളോടാണ് കൂടുതൽ ചായ്‍വുണ്ടാവുകയെന്നും പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. വെസ്റ്റ് യൂറോപ്യൻ ജേണൽസിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Tags:    
News Summary - Study Reveals How Your School Subjects Could Shape Your Political Views

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.