സംസ്ഥാന സ്‌കൂൾ കായികോത്സവം : ലോഗോ വി. ശിവൻകുട്ടി പ്രകാശനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികോത്സവം ലോഗോ മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന പ്രകാശന ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു എസ്.സി.ഇ.ആർ. ടി ഡയറക്ടർ ഡോ. ആർ.കെ ജയപ്രകാശ്, കൈറ്റ് സി ഇ ഒ അൻവർ സാദത് തുടങ്ങിയവർ പങ്കെടുത്തു.

തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂനിവേഴ്‌സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലായി 2022 ഡിസംബർ 03 മുതൽ 06 വരെ സംഘടിപ്പിക്കുന്ന അറുപത്തി നാലാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ ലോഗോ ക്ഷണിച്ചിരുന്നു.

ലഭിച്ച എൻട്രികളിൽ നിന്നും മികച്ച ലോഗോ ആയി പൊതുവിദ്യാഭ്യാസ വകുപ്പ് തെരഞ്ഞെടുത്തത് തിരൂർ സംസ്ഥാന സ്‌കൂൾ കായികോത്സവം : ലോഗോ വി. ശിവൻകുട്ടി പ്രകാശനം ചെയ്തുഎ.എൽ.പി സ്‌കൂൾ അറബിക് വിഭാഗം അധ്യാപകനായ അസ്ലമിന്റേതാണ്.

Tags:    
News Summary - State School Sports Festival : Logo Released by v. Sivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.