Posted On
date_range Updated On
date_range നാഷനല്‍ ടാലൻറ് സെര്‍ച് പരീക്ഷ നവംബര്‍ അഞ്ചിന്
തിരുവനന്തപുരം: ദേശീയ പ്രതിഭാനിര്‍ണയ പരീക്ഷയുടെ ഭാഗമായി കേരളത്തിലെ സര്‍ക്കാര്‍ എയ്ഡഡ്, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങി മറ്റ് അംഗീകൃത സ്കൂളുകളില്‍ പത്താം ക്ലാസില്‍ പഠിക്കുന്നവർക്കായി എസ്.സി.ഇ.ആര്.ടി സംസ്ഥാനതല പ്രതിഭാനിര്‍ണയ പരീക്ഷ നടത്തുന്നു. നവംബര്‍ അഞ്ചിന് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലാണ് പരീക്ഷ. 2016-17 അധ്യയനവര്‍ഷം ഒമ്പതാം ക്ലാസില്‍ വര്‍ഷാവസാന പരീക്ഷയില്‍ 55 ശതമാനം മാര്‍ക്ക് നേടിയ വിദ്യാർഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദാംശങ്ങള്‍ www.scert.kerala.gov.in ല്‍ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.