അഖിലേന്ത്യ സ്‌കോളര്‍ഷിപ് വിതരണം മുടങ്ങിയതായി പരാതി 

കോ​ട്ട​യം: പ​ട്ടി​ക​ജാ​തി വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക്​ കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ആ​വി​ഷ്​​ക​രി​ച്ച അ​ഖി​ലേ​ന്ത്യ സ്‌​കോ​ള​ര്‍ഷി​പ് വി​ത​ര​ണം മു​ട​ങ്ങി​യ​താ​യി പ​രാ​തി. 

മ​റ്റ്​ സം​സ്ഥാ​ന​ങ്ങ​ളി​ലെ അം​ഗീ​കൃ​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​ഠി​ക്കു​ന്ന പ​ട്ടി​ക​ജാ​തി വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​ണ്​ കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ആ​വി​ഷ്‌​ക​രി​ച്ച പ​ദ്ധ​തി​പ്ര​കാ​രം അ​ഖി​ലേ​ന്ത്യ സ്‌​കോ​ള​ര്‍ഷി​പ്പി​ന്​ അ​ര്‍ഹ​ത​യു​ള്ള​ത്. 

2017-18, 2018-19 അ​ധ്യ​യ​ന വ​ര്‍ഷ​ങ്ങ​ളി​ല്‍  സ്‌​കോ​ള​ര്‍ഷി​പ് തു​ക ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, 2019-20 അ​ധ്യ​യ​ന വ​ര്‍ഷ​ത്തി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് സ്‌​കോ​ള​ര്‍ഷി​പ് ല​ഭ്യ​മാ​യി​ട്ടി​ല്ല. 

2019ലെ ​ഇ​ടു​ക്കി ജി​ല്ല​യി​ല്‍നി​ന്നു​ള്ള ഓ​ഡി​റ്റ് റി​പ്പോ​ര്‍ട്ടി​െൻറ മ​റ​വി​ലാ​ണ് സ്‌​കോ​ള​ര്‍ഷി​പ് നി​ഷേ​ധി​ക്കു​ന്ന​തെ​ന്ന്​ എ​യ്ഡ​ഡ് സെ​ക്ട​ര്‍ സം​വ​ര​ണ സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഉ​ദ്യോ​ഗ​സ്ഥ ലോ​ബി​ക​ളു​ടെ ഇ​ട​പെ​ട​ലാ​ണ് മു​ട​ങ്ങാ​ന്‍ കാ​ര​ണം. 

എ​ട്ടു​മാ​സ​മാ​യി സ്‌​കോ​ള​ര്‍ഷി​പ് മു​ട​ങ്ങി​യ​തോ​ടെ പ​ല വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്നും പു​റ​ത്താ​ക്ക​ല്‍ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​താ​യും ഇ​വ​ർ പ​റ​ഞ്ഞു. 

എ​യ്ഡ​ഡ് സെ​ക്ട​ര്‍ സം​വ​ര​ണ സ​മ​ര​സ​മി​തി സം​സ്ഥാ​ന ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ അ​ഡ്വ. സ​ജി കെ. ​ചേ​ര​മ​ന്‍, അ​ജി എം. ​ചാ​ലാ​ക്കേ​രി, സ​ന്തോ​ഷ് പാ​ല​ത്തും​പാ​ട​ന്‍, ഷി​ബു പാ​റ​ക്ക​ട​വ​ന്‍, പി.​കെ. ഓ​മ​ന​ക്കു​ട്ട​ന്‍ എ​ന്നി​വ​ർ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​െ​ങ്ക​ടു​ത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.