പ്രതിഭ എജുക്കേഷനൽ സൊസൈറ്റിക്ക് കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് കരിയർ എജുക്കേഷൻ, നാഷനൽ സ്കോളർഷിപ് എക്സാമിന് അപേക്ഷ ക്ഷണിച്ചു. 2017 ഡിസംബർ 17നാണ് പരീക്ഷ നടക്കുക. ഒാൺലൈനായാണ് പരീക്ഷ.
ആർക്ക് അപേക്ഷിക്കാം: അഞ്ചാം ക്ലാസുമുതൽ 12ാം ക്ലാസ് വരെയും ഡിേപ്ലാമക്കും ബിരുദത്തിനും പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അഞ്ചു മുതൽ 12ാം ക്ലാസ് വരെ വിദ്യാർഥികൾ എസ്.എസ്.സി, െഎ.സി.എസ്.ഇ, സി.ബി.എസ്.ഇ എന്നീ ബോർഡുകളിലൊന്നിനു കീഴിലായിരിക്കണം പഠനം. ഇംഗ്ലീഷും പ്രാദേശികഭാഷയുമായിരിക്കണം പഠനമാധ്യമം. ഏതു വിഷയത്തിൽ ഏതു സർവകലാശാലക്കു കീഴിൽ ബിരുദമോ ഡിേപ്ലാമയോ പഠിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.
അേപക്ഷ: ഒാൺലൈനായും ഒാഫ്ലൈനായും അപേക്ഷിക്കാം. സ്കൂൾ മുഖേനയും അല്ലാതെയും അപേക്ഷിക്കാം. അേപക്ഷാഫോറം ഹെഡ് ഒാഫിസിലും ബ്രാഞ്ച് ഒാഫിസിലും അംഗീകൃത പരിശീലന കേന്ദ്രങ്ങളിലും സ്കൂളുകളിലും ലഭിക്കും.
www.niceedu.org/nse ലൂടെയാണ് ഒാൺലൈൻ അപേക്ഷ.
ഒാൺലൈനായി അപേക്ഷിച്ചശേഷം അപേക്ഷയുടെ പ്രിൻറ്ഒൗട്ടും ഒാൺലൈനായി ഫീസടച്ചതിെൻറ രസീേതാ ഡിമാൻഡ് ഡ്രാഫ്റ്റോ, ഫോേട്ടാ പതിച്ച തിരിച്ചറിയൽ കാർഡും പ്രതിഭ എജുക്കേഷൻ സൊസൈറ്റി, 5, ഹരി മമ്ത അപാർട്മെൻറ്, പഞ്ചക്, ജയിൽ റോഡ്, നാസിക് റോഡ്, നാസിക്, മഹാരാഷ്ട്ര, പിൻ-422101 എന്ന വിലാസത്തിൽ തപാലിൽ അയക്കണം.
ഫീസ്: 350 രൂപ അപേക്ഷാഫീസുണ്ട്. അവസാനതീയതി കഴിഞ്ഞും 15 ദിവസത്തിനകം അപേക്ഷ സമർപ്പിക്കാം. 400 രൂപ ഫീസൊടുക്കേണ്ടി വരുമെന്നുമാത്രം. ഒാൺലൈനായും ഡിമാൻഡ് ഡ്രാഫ്റ്റായും ഫീസടക്കാം.
പരീക്ഷ: ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളാണ് പരീക്ഷക്കുണ്ടാകുക. പൊതുവിജ്ഞാനം, ഗണിതം, സാമൂഹികശാസ്ത്രം എന്നിവയിൽനിന്നായിരിക്കും ചോദ്യങ്ങൾ. ഒന്നര മണിക്കൂറുള്ള പരീക്ഷ നൂറു മാർക്കിനാണ്.
പെങ്കടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും പാർട്ടിസിപ്പേറ്റിങ് സർട്ടിഫിക്കറ്റ് ലഭിക്കും. കൂടാതെ ബെസ്റ്റ് സ്കൂൾ അവാർഡ്, ബെസ്റ്റ് ടീച്ചർ അവാർഡ്, ബെസ്റ്റ് പ്രിൻസിപ്പൽ അവാർഡ് എന്നിവയുമുണ്ട്.
സെപ്റ്റംബർ 30 ആണ് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി. സംശയങ്ങൾക്ക് രാവിലെ 10 മുതൽ വൈകുന്നേരം ആറു വരെ 7755933666 / 9561471234 നമ്പറിൽ വിളിക്കാം. വെബ്സൈറ്റ്: http://www.niceedu.org/nse
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.