തിരുവനന്തപുരം: 2017 മാര്‍ച്ചില്‍ ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ പാസായ വിദ്യാർഥികള്‍ക്ക് 2017-18 വര്‍ഷത്തെ സെന്‍ട്രല്‍ സെക്ടര്‍ സ്കോളര്‍ഷിപ്പിന് www.scholarships.gov.in മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. ഒക്ടോബര്‍ 31നകം അപേക്ഷിക്കണം.
സയന്‍സ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ് വിഭാഗങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ 20 ശതമാനം വിദ്യാർഥികള്‍ക്കാണ് അപേക്ഷിക്കാവുന്നത്. മൊത്തം സ്കോളര്ഷിപ്പിെൻറ 27 ശതമാനം ഒ.ബി.സി വിഭാഗത്തിനും 15 ശതമാനം എസ്.സി വിഭാഗത്തിനും 7.5 ശതമാനം എസ്.ടി വിഭാഗത്തിനും നീക്കിെവച്ചിട്ടുണ്ട്. ഓരോവിഭാഗത്തിലും മൂന്നുശതമാനം സ്കോളര്‍ഷിപ്പുകള്‍ ഭിന്നശേഷിയുള്ളവര്‍ക്ക് നല്‍കും. അഞ്ച് വര്‍ഷമാണ് സ്കോളര്‍ഷിപ് ലഭിക്കുക. ആദ്യത്തെ മൂന്ന് വര്‍ഷങ്ങളില്‍ പ്രതിവര്‍ഷം 10,000 രൂപയും അവസാന രണ്ടുവര്‍ഷം 20,000 രൂപയുമാണ് ലഭിക്കുക. പ്രായം 18നും 25 നും മധ്യേയായിരിക്കണം. രക്ഷാകര്‍ത്താക്കളുടെ വാര്‍ഷികവരുമാനം ആറ് ലക്ഷം രൂപയില്‍ കവിയരുത്.
കൂടുതല്‍ വിവരങ്ങള്‍ www.collegiateedu.kerala.gov.in, www.dcescholarship.gov.in എന്നിവയില്‍ ലഭിക്കും. centralsectorscholarship@gmail.com ഇ-മെയിലിലും 9446096580, 9446760308, 0471 -2306580 നമ്പറുകളിലും ലഭിക്കും. അപേക്ഷകരുടെ ആധാര്‍ കാര്‍ഡ് സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യണം.
അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയുടെ മാര്‍ക്ക് ലിസ്റ്റിെൻറ അസ്സല് പകര്‍പ്പ്, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷി വിഭാഗത്തില്പെടുന്നുണ്ടെങ്കില് അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ www.scholarships.gov.in ല്‍ അപ്ലോഡ് ചെയ്ത് പ്രിൻറൗട്ട് സ്ഥാപനമേധാവിക്ക് നല്‍കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.