Posted On
date_range Updated On
date_range ഡോ. എ.പി.ജെ. അബ്ദുല്‍ കലാം സ്പോര്‍ട്സ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
തിരുവനന്തപുരം: ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുന്ന കായിക താരങ്ങള്‍ക്ക് കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തുന്ന ഡോ. എ.പി.ജെ. അബ്ദുല്‍ കലാം സ്പോര്‍ട്സ് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ജനുവരി 31 ആണ് അവസാന തീയതി. 14 മുതല്‍ 20 വയസ്സുവരെ പ്രായപരിധിയിലുള്ള 11 കായികതാരങ്ങള്‍ക്ക് ഒരു വര്‍ഷം സ്കോളര്‍ഷിപ് ലഭിക്കും. ഒരെണ്ണം ഭിന്നശേഷിയുള്ള കായികതാരത്തിന് മാറ്റിവെച്ചിട്ടുണ്ട്. പ്രതിമാസം 10,000 രൂപയും സ്പോര്‍ട്സ് കിറ്റുമാണ് സ്കോളര്‍ഷിപ്. അപേക്ഷയോടൊപ്പം കായികനേട്ടങ്ങള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം സെക്രട്ടറി, കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍, തിരുവനന്തപുരം 695001 എന്ന വിലാസത്തില്‍എത്തിക്കണം. വിവരങ്ങള്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ വെബ്സൈറ്റില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.